ഡബ്ലിൻ: അയർലൻഡിൽ സിഗരറ്റ് വില ഉയർന്നേക്കും. ബജറ്റിൽ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. ഒരു പായ്ക്കറ്റ് സിഗരറ്റിന്റെ വില 20 യൂറോയായി വർധിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. മദ്യത്തിന്റെ നികുതി വർധിപ്പിക്കാനും സാധ്യതയുണ്ട്.
അടുത്തിടെയായി മദ്യം ഉപയോഗിക്കുന്നവരുടെ എണ്ണം അയർലൻഡിൽ കുറഞ്ഞുവരുന്നതായുള്ള റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് മദ്യത്തിന്റെ നികുതി വർധിപ്പിക്കാൻ ആലോചിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷങ്ങളിലും സർക്കാർ ഫാഗ്സ് നികുതി വർധിപ്പിച്ചിരുന്നു. നിലവിൽ 20 എണ്ണമടങ്ങിയ സിഗരറ്റ് പാക്കറ്റിന് 19.50 യൂറോയാണ് വില. കഴിഞ്ഞ വർഷം സിഗരറ്റ് നികുതിയും വർധിപ്പിച്ചിരുന്നു.

