കണ്ണൂർ: നാറാത്ത് ചിദഗ്നി സനാതന ധർമ്മ പാഠശാലയുടെ ആഭിമുഖ്യത്തിൽ നൂറ് വീടുകളിൽ സൗജന്യമായി രാമായണം വിതരണം ചെയ്തു. ചേലേരി ഈശാനമംഗലം മഹാവിഷ്ണു ക്ഷേത്രത്തിൽ നടന്ന പരിപാടിയിൽ ചിദഗ്നി ചെയർമാൻ കെ എൻ രാധാകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ശങ്കർ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കെസി സോമൻ നമ്പ്യാർ ഉദ്ഘാടനം നിർവ്വഹിച്ചു.
വാർഡ് മെമ്പർ വി വി ഗീത , ചെയർമാൻ ഷാജി സദനം, ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് സി കെ ജനാർദ്ദനൻ, ടി അരവിന്ദാക്ഷൻ എന്നിവർ പ്രസംഗിച്ചു. .ക്ഷേത്ര കമ്മറ്റി പ്രസിഡണ്ട് കെ വി മനോജ് മാസ്റ്റർ സ്വാഗതവും മാതൃസമിതി പ്രസിഡണ്ട് ചന്ദ്രികാ വാര്യർ നന്ദിയും പറഞ്ഞു.
Discussion about this post

