ഡബ്ലിൻ: അയർലന്റിലെ തടവ് പുള്ളികൾക്ക് വെർച്വൽ ടൂറൊരുക്കി സർക്കാർ. തടവ് പുള്ളികളിലെ ഉത്കണ്ഠ കുറയ്ക്കുകയാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ ഭാഗമായുള്ള ആദ്യ വെർച്വൽ ടൂർ ഇന്ന് മിഡ്ലാന്റ്സിലെ ജയിലിൽ സംഘടിപ്പിക്കും.
പുതിയ പദ്ധതി ഇന്ന് രാവിലെ ബ്ലിനിൽ വച്ച് നീതി മന്ത്രി ജിം ഒ ക്ലെലഗൻ ഉദ്ഘാടനം ചെയ്യും. ഇതിന് ശേഷമായിരിക്കും വെർച്വൽ ടൂർ. 360 ഡിഗ്രി ഇമേജസുകൾ ഉപയോഗിച്ചാണ് വെർച്വൽ സംവിധാനത്തിന് രൂപം നൽകിയിരിക്കുന്നത്. ടൂറിനിടെ യഥാർത്ഥ പ്രതീതി ഉണർത്താൻ ജയിലിലെ സിസിടിവി ദൃശ്യങ്ങളും ശബ്ദങ്ങളും ഇതിനിടെ ഉൾപ്പെടുത്തിയിട്ടുണ്ട്. സന്ദർശകനായും തടവുപുള്ളികളായും ജയിൽ എങ്ങനെ വ്യത്യസ്തപ്പെട്ടിരിക്കുന്നുവെന്നത് സംബന്ധിച്ച അനുഭവമാണ് ടൂർ നൽകുക. ജയിലുകളെക്കുറിച്ച് കൂടുതൽ അറിയാനും ഇത് സഹായിക്കും.

