മീത്ത്: ഗാസയ്ക്കായി കൂടുതൽ സഹായം ആവശ്യമാണെന്ന് മീത്തിൽ താമസിക്കുന്ന പലസ്തീനിയായ ഡോക്ടർ. കഴിഞ്ഞ രണ്ട് വർഷമായി സങ്കൽപ്പിക്കാൻ കഴിയുന്നതിലും അധികം ഭയാനകമായ അനുഭവത്തിലൂടെയാണ് തങ്ങൾ കഴിഞ്ഞു പോയത്. യുദ്ധത്തിൽ തന്റെ കുടുംബത്തിനും കുടുംബാംഗങ്ങളെ നഷ്ടമായി എന്നും ഡോ. മഹ്മൂദ് അബുമർസൂഖ് പറഞ്ഞു.
യുദ്ധം നൽകിയ ദുരിതത്തെക്കുറിച്ച് മറ്റാരെക്കാളും നന്നായി തനിക്ക് അറിയാം. യുദ്ധത്തിൽ തന്റെ കുടുംബത്തിലെ നാല് പേരെ നഷ്ടമായി. 30 വയസ്സുള്ള ഇളയ സഹോദരൻ യുദ്ധത്തിന്റെ ആദ്യ ഘട്ടത്തിൽ കൊല്ലപ്പെട്ടു. കഴിഞ്ഞ രണ്ട് വർഷമായി തങ്ങൾ അനുഭവിക്കുന്ന ഭയം നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതിലും അപ്പുറമാണെന്നും മഹ്മുദ് പറഞ്ഞു. മീത്തിലെ നാവനിലാണ് മഹ്മൂദ് താമസിക്കുന്നത്. യുദ്ധത്തിൽ നാല് കുടുംബാംഗങ്ങളെ അദ്ദേഹത്തിന് നഷ്ടമായി.

