ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ വീടിനുള്ളിൽ ഗ്യാസ് പൊട്ടിത്തെറിച്ച് അപകടം. രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈസ്റ്റ് ബെൽഫാസ്റ്റിലെ വീട്ടിൽ ആയിരുന്നു സംഭവം.
ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് പൊട്ടിത്തെറി ഉണ്ടായത്. ലോവർ ബ്രാനിയേൽ റോഡിലെ വീട്ടിൽ ഉഗ്രശബ്ദത്തോടെ ഗ്യാസ് പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവം അറിഞ്ഞ പ്രദേശവാസികൾ ഉടനെ ഫയർഫോഴ്സിനെ വിവരം അറിയിച്ചു. ഇവർ എത്തി വീട്ടിലുണ്ടായിരുന്നവരെ രക്ഷിക്കുകയായിരുന്നു. റോയൽ വിക്ടോറിയ ആശുപത്രിയിലാണ് ഇവർ ചികിത്സയിൽ കഴിയുന്നത്.
Discussion about this post

