ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ ബ്ലൂടങ്ക് പരിശോധനയ്ക്കായി സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. സ്റ്റോർമോണ്ട് കൃഷിമന്ത്രി ആൻഡ്രൂ മുയർ ആണ് പ്രഖ്യാപനം നടത്തിയത്. രോഗലക്ഷണങ്ങൾ സംശയിക്കുന്ന പശുക്കളിൽ പരിശോധന നടത്തുന്നതിനാണ് സഹായം.
തുടർന്നും രോഗം വ്യാപിക്കുന്നത് തടയുകമാണ് ഇതുവഴി ലക്ഷ്യമിടുന്നത്. പരിശോധനാ ചിലവുകൾ കാരണം ക്ഷീര കർഷകർ പരിശോധനയ്ക്ക് മടിക്കുന്നത് ഒഴിവാക്കാനാണ് അവർക്ക് സാമ്പത്തിക സഹായം നൽകുന്നത്. നേരത്തെയുള്ള രോഗനിർണയം രോഗവ്യാപനത്തിനും തടയിടും. അതേസമയം ബ്ലൂടങ്ക് ബാധയെ തുടർന്ന് അയർലൻഡിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പൂർണമായി നീക്കി.
Discussion about this post

