ഡബ്ലിൻ: വെസ്റ്റ് ഡബ്ലിനിൽ വീടുകൾക്കുള്ളിൽ നിന്നും മൃതദേഹങ്ങൾ കണ്ടെത്തി. ആൺ കുട്ടിയുടെയും 40 വയസ്സ് പ്രായം തോന്നിയ്ക്കുന്ന വ്യക്തിയുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
വ്യാഴാഴ്ച രാവിലെ 8:30 ഓടെ ബാലിഫെർമോട്ടിലെ ചെറി ഓർച്ചാർഡ് പ്രദേശത്തുള്ള വീട്ടിൽ നിന്നും 40 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ ക്ലോണ്ടാൽക്കിനിലെ വീട്ടിൽ നിന്നും ആൺകുട്ടിയുടെ മൃതദേഹവും കണ്ടെടുത്തു. ഇരു മൃതദേഹങ്ങളും പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Discussion about this post

