ഡെറി: കൗണ്ടി ഡെറിയിൽ കഞ്ചാവ് വളർത്തൽ കേന്ദ്രം കണ്ടെത്തി പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തു. സ്ത്രീ ഉൾപ്പെടെയാണ് അറസ്റ്റിലായിരിക്കുന്നത്.
വ്യാഴാഴ്ച നടത്തിയ പരിശോധനയിൽ ആയിരുന്നു കഞ്ചാവ് വളർത്തൽ കേന്ദ്രം കണ്ടെത്തിയത്. വാട്ടർസൈഡ് മേഖലയിലെ കെട്ടിടം കേന്ദ്രീകരിച്ച് ലഹരി ഇടപാടുകൾ നടക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തുകയായിരുന്നു. 37,39,60 വയസ്സ് പ്രായമുള്ള പുരുഷന്മാരും 52 വയസ്സുള്ള സത്രീയുമാണ് അറസ്റ്റിലായിട്ടുള്ളത്.
Discussion about this post

