ഡബ്ലിൻ: വെസ്റ്റ് ഡബ്ലിനിൽ വീടുകൾക്കുള്ളിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പിതാവും മകനുമാണ് മരിച്ചത് എന്ന് പോലീസ് അറിയിച്ചു. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് വ്യക്തമാകുന്നത്.
48 വയസ്സുള്ള വെയ്ൻ ഒ റെയ്ലി, 11 വയസ്സുള്ള ഒയ്സിൻ എന്നിവരാണ് മരിച്ചത്. വെയ്നിന്റെ മുൻ പങ്കാളിയിൽ ഉള്ള മകനാണ് ഒയ്സിൻ. മാസങ്ങൾക്ക് മുൻപാണ് ദമ്പതികൾ വേർപിരിഞ്ഞത്. കുട്ടിയെ കാണാനുള്ള അനുമതി കോടതി റെയ്ലിയ്ക്ക് നൽകിയിരുന്നു. ഇത്തരത്തിൽ മകനെ കാണാൻ എത്തിയ നേരത്തായിരുന്നു കൊലപാതകം എന്നാണ് വിവരം.
Discussion about this post

