ലിമെറിക്ക്: ലിമെറിക്കിലെ വീട്ടിൽ ഉണ്ടായ വെടിവയ്പ്പിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. കൈവശമുള്ള ദൃശ്യങ്ങൾ ഹാജരാക്കാനും നിർദ്ദേശമുണ്ട്. വ്യാഴാഴ്ച പുലർച്ചെയോടെയായിരുന്നു നഗരത്തെ ഞെട്ടിച്ച സംഭവം ഉണ്ടായത്.
ജോൺ കെരൂ പാർക്കിലെ മൈഗ് വേയിലെ വീട്ടിൽ രാവിലെ 5 മണിയോടെയായിരുന്നു സംഭവം. വ്യക്തികൾ തമ്മിലുള്ള വൈരാഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
Discussion about this post

