തിരുവനന്തപുരം: വിഐപി, പ്രവാസി വോട്ടർമാർക്ക് നേരിട്ട് ഹിയറിങ്ങിൽ പങ്കെടുക്കാതെ തന്നെ ആവശ്യമായ രേഖകൾ സമർപ്പിച്ച് വെരിഫിക്കേഷൻ പ്രക്രിയ പൂർത്തിയാക്കാമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ . സമർപ്പിച്ച രേഖകൾ തൃപ്തികരമാണെന്ന് കണ്ടെത്തിയാൽ, ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ അല്ലെങ്കിൽ അസിസ്റ്റന്റ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ എന്നിവർക്ക് പ്രക്രിയ ഉടൻ പൂർത്തിയാക്കാൻ അധികാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസി അല്ലെങ്കിൽ വിഐപി വോട്ടർമാർക്ക് ഒരു ഹിയറിംഗ് നോട്ടീസ് ലഭിക്കുമ്പോൾ, അവർക്ക് ERO അല്ലെങ്കിൽ AERO മുമ്പാകെ നേരിട്ട് ഹാജരാകാതെ തന്നെ നിശ്ചിത തീയതിയിൽ പ്രസക്തമായ രേഖകൾ സമർപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു. രേഖകൾ തൃപ്തികരമാണെങ്കിൽ, വെരിഫിക്കേഷൻ പൂർത്തിയാക്കി വോട്ടർമാരെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തും. പ്രവാസി, വിഐപി വോട്ടർമാർക്ക് ഈ പ്രക്രിയ സുഗമമാക്കുന്നതിന് ERONET സംവിധാനം പൂർണ്ണമായും പ്രവർത്തനക്ഷമമാക്കിയിട്ടുണ്ടെന്നും രത്തൻ യു. കേൽക്കർ വ്യക്തമാക്കി.

