ഡബ്ലിൻ: ബെൽഫാസ്റ്റിൽ ഉണ്ടായ വംശീയ ആക്രമണത്തിൽ ഞെട്ടൽ രേഖപ്പെടുത്തി സൗത്ത് ബെൽഫാസ്റ്റ് എസ്ഡിഎൽപി കൗൺസിലർ ഗാരി മക്കൗൺ. സംഭവത്തിന് പിന്നാലെ മാദ്ധ്യമങ്ങളോട് ആയിരുന്നു ഗാരിയുടെ പ്രതികരണം. യഥാർത്ഥത്തിൽ വളരെ ഞെട്ടൽ ഉളവാക്കുന്ന സംഭവം ആയിരുന്നു ഉണ്ടായത് എന്ന് അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച ആയിരുന്നു ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന 20 കാരനെ കൗമാരക്കാരുടെ 15 അംഗ സംഘം ആക്രമിച്ചത്.
ഞെട്ടിപ്പിക്കുന്ന ആക്രമണം ആണ് ഉണ്ടായത്. ആക്രമണത്തിന് ഇരയായ യുവാവ് ശരിയ്ക്കും ഭയന്നിരിക്കും. ഇത്തരം ആളുകൾക്കിടയിൽ ജീവിക്കാൻ തന്നെ അദ്ദേഹം ഇപ്പോൾ ഭയപ്പെടുന്നുണ്ടാകും. അക്രമത്തിന് നമ്മുടെ സമൂഹത്തിൽ സ്ഥാനമില്ല. അതുകൊണ്ട് തന്നെ ഇത്തരം സംഭവങ്ങളെ ശക്തമായി അപലപിക്കണം എന്നും അദ്ദേഹം പറഞ്ഞു.
Discussion about this post

