ഡബ്ലിൻ: പട്രോളിംഗിനിടെ വാൻ ഇടിച്ച് പോലീസുകാരന് പരിക്ക്. കൗണ്ടി ലൗത്തിൽ വെള്ളിയാഴ്ച പുലർച്ചെ 4.20 ഓടെയായിരുന്നു സംഭവം. പോലീസുകാരനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ സാക്ഷികളോട് ഹാജരാകാൻ പോലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്.
ആർഡിയിൽ ക്ലോൺമോർ എസ്റ്റേറ്റ് പരിസരത്ത് ആയിരുന്നു സംഭവം. പട്രോളിംഗിനിടെ സംശയാസ്പദമായ സാഹചര്യത്തിൽ വാൻ പോലീസുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇതേ തുടർന്ന് പരിക്കേറ്റ പോലീസുകാരൻ വാനിന്റെ അടുത്തേയ്ക്ക് ചെന്നു. ഇതിനിടെ അദ്ദേഹത്തിന് നേരെ വാൻ ഓടിച്ച് കയറ്റുകയായിരുന്നു. സാരമായി പരിക്കേറ്റ പോലീസുകാരൻ ലേഡി ഓഫ് ലൂർദ് ആശുപത്രിയിലാണ് ചികിത്സയിൽ ഉള്ളത്.
Discussion about this post

