മയോ: കൗണ്ടി മയോയിൽ ക്രിമിനൽ നാശനഷ്ടങ്ങൾ ഉണ്ടാക്കിയ കേസുമായി ബന്ധപ്പെട്ട് നാല് പേർ അറസ്റ്റിൽ. നാല് പുരുഷന്മാരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ വിശദമായി ചോദ്യം ചെയ്യും.
ഞായറാഴ്ച വൈകീട്ടോടെയായിരുന്നു ഇവർ വെസ്റ്റ്പോർട്ടിലെ ന്യൂപോർട്ടിലുള്ള പ്രോപ്പർട്ടികളിൽ നാശനഷ്ടം ഉണ്ടാക്കിയത്. ജനാലകളും വാതിലുകളും ഇവർ തകർത്തിരുന്നു. സംഭവത്തിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു.
Discussion about this post

