ഡബ്ലിൻ: ഭാര്യയെ മർദ്ദിച്ച കേസിൽ മുൻ പോലീസുകാരന് ആശ്വാസം. കോടതി ജയിൽശിക്ഷ റദ്ദാക്കി. 48 കാരനും ബാലിമൻ ഗാർഡ സ്റ്റേഷനിലെ മുൻ ഉദ്യോഗസ്ഥനുമായ ട്രെവോർ ബോൾഗറിന്റെ ശിക്ഷയാണ് കോടതി റദ്ദാക്കിയത്.
2012 ഒക്ടോബർ 25 ന് ആയിരുന്നു സംഭവം. തുടർന്ന് ഭാര്യ മാർഗരെറ്റ് ലോഫ്റ്റസ് പോലീസിൽ പരാതി നൽകുകയായിരുന്നു. ഡബ്ലിൻ സർക്യൂട്ട് ക്രിമിനൽ കോടതിയിലായിരുന്നു കേസിന്റെ വിചാരണ. ട്രെവോർ കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി മൂന്ന് മാസം തടവ് ശിക്ഷ വിധിക്കുകയായിരുന്നു. അതേസമയം ജയിൽ ശിക്ഷ ഒഴിവായെന്നും കർശന വ്യവസ്ഥകൾ പാലിക്കണമെന്ന് അദ്ദേഹത്തിന് നിർദ്ദേശമുണ്ട്.
Discussion about this post

