ഡബ്ലിൻ: ഭാവിയിലെ പ്രളയ ഭീഷണി കണക്കിലെടുത്ത് അടിയന്തിര യോഗം ചേരാൻ നാഷണൽ എമർജൻസി കോ-ഓർഡിനേഷൻ ഗ്രൂപ്പ് (എൻഇസിജി). വരും ദിവസങ്ങളിൽ ശക്തമായ മഴ പ്രവചിക്കപ്പെട്ട പശ്ചാത്തലത്തിൽ കൂടിയാണ് അടിയന്തിര യോഗം ചേരുന്നത്. അനുബന്ധ സംഘങ്ങളും യോഗത്തിൽ പങ്ക് ചേരും.
ഇന്ന് മുതൽ ശക്തമായ മഴയാണ് അയർലൻഡിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇന്നും നാളെയും മഴ അതിശക്തമാകും. കാർലോ, കിൽക്കെന്നി, വാട്ടർഫോർഡ്, വെക്സ്ഫോർഡ്, കോർക്ക്, എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മണി വരെ മുന്നറിയിപ്പുണ്ട്.
Discussion about this post

