ഡൗൺ: കൗണ്ടി ഡൗണിൽ വീട്ടിൽ ഉണ്ടായ തീപിടിത്തത്തിന് പിന്നാലെ കണ്ടെത്തിയത് കഞ്ചാവ് വളർത്തൽ കേന്ദ്രം. ന്യൂറിയിൽ ആയിരുന്നു സംഭവം. വീടിന് തീപിടച്ചതിനെ തുടർന്ന് രക്ഷാപ്രവർത്തനങ്ങൾക്കായി സ്ഥലത്ത് എത്തിയ ഉദ്യോഗസ്ഥരാണ് കഞ്ചാവ് വളർത്തുന്നതായി കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. 4.25 ഓടെ ബെസ്ബ്രൂക്കിലെ തോമസ് സ്ട്രീറ്റ് പ്രദേശത്തെ ഒരു വീടിന് തീപിടിച്ചതായി പോലീസിന് വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് ഫയർഫോഴ്സിനൊപ്പം ഇവർ സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഇതിനിടെയാണ് കഞ്ചാവ് ചെടികൾ കണ്ടത്. ചെടികളിൽ ചിലത് കത്തിയിരുന്നു. ഇതിന്റെ പുക ശ്വസിച്ച് സമീപവാസികൾക്ക് അസ്വസ്ഥത ഉണ്ടായി.
Discussion about this post

