അർമാഗ്: കൗണ്ടി അർമാഗിലെ പോർട്ട്ടൗണിലെ ചിപ് ഷോപ്പ് അടച്ചു. തീപിടിത്തത്തിന് പിന്നാലെയാണ് കട അടച്ചിടുന്നത്. സംഭവത്തിൽ കടയ്ക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിരുന്നു.
ഇന്നലെ പുലർച്ചെ ആയിരുന്നു ചിപ് ഷോപ്പിൽ തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിനുള്ളിൽ നിന്നും തീയും പുകയും ഉയരുന്നത് കണ്ടതോടെ വഴിയാത്രികർ അടിയന്തിര സേവനങ്ങളെ വിവരം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ രണ്ട് ഫയർ എൻജിനുകൾ സ്ഥലത്ത് എത്തി. എന്നാൽ അപ്പോഴേയ്ക്കും തീ കെട്ടിടം മുഴുവൻ വ്യാപിച്ചിരുന്നു.
Discussion about this post

