ടൈറോൺ: കൗണ്ടി ടൈറോണിൽ പന്നി ഫാമിൽ വൻ തീപിടിത്തം. 450 ഓളം പന്നികൾ ചത്തു. ടൈറോണിലെ ന്യൂടൗൺസ്റ്റെവാർട്ടിൽ ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. തീപിടിത്തം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഫയർ ഫോഴ്സ് എത്തിയാണ് തീ അണച്ചത്. അപ്പോഴേയ്ക്കും ഫാമിന്റെ നല്ലൊരു ശതമാനം ഭാഗം കത്തിനശിച്ചിരുന്നു. ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണം ആയത് എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം അപകടത്തിൽ വൻ തുകയുടെ നാശനഷ്ടമാണ് ഉണ്ടായതെന്ന് ഫാം ഉടമ പ്രതികരിച്ചു.
Discussion about this post

