ഡബ്ലിൻ: അയർലൻഡിൽ ഭാവിയിൽ ഐടിസി വിദഗ്ധരെ കണ്ടെത്തുക ഏറെ വെല്ലുവിളി നിറഞ്ഞ കാര്യമായി മാറുമെന്ന് റിപ്പോർട്ട്. സ്കെയിൽ അയർലൻഡിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ. നേരത്തെ അയർലൻഡിന്റെ ഭാവിയ്ക്ക് കൂടുതൽ ഐടിസി വിദഗ്ധർ ആവശ്യമാണെന്ന തരത്തിൽ സ്കെയിൽ അയർലൻഡ് റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇതിൽ മാറ്റം വരുത്തിക്കൊണ്ടുള്ള പുതിയ റിപ്പോർട്ട്.
നേരത്തെ രാജ്യത്ത് 89,000 ഐടിസി തസ്തികകൾ കൂടി വേണ്ടിവരുമെന്ന് സ്കെയിൽ അയർലൻഡ് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിന്റെ ആവശ്യം ഇല്ലെന്നും രാജ്യത്തിന്റെ ആവശ്യം പൂർത്തീകരിക്കാൻ നിലവിലെ വിദഗ്ധർക്ക് കഴിയുമെന്നും പുതിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Discussion about this post

