കിൽക്കെന്നി: അയർലൻഡിൽ വളത്തിന്റെ വില ഉയരുന്നു. പശ്ചിമേഷ്യയിൽ സംഘർഷം ആരംഭിച്ചതിന് പിന്നാലെ വളം വിലയിൽ 20 ശതമാനത്തിന്റെ വർധനവ് ഉണ്ടായി എന്നാണ് റിപ്പോർട്ടുകൾ. അതേസമയം വളത്തിന്റെ വില ഉയരുന്നത് കർഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
പച്ചക്കറികൾക്കുള്ള വളത്തിന്റെ വിലയിൽ 300 യൂറോയിലധികം വ്യത്യാസം ആണ് ഉണ്ടായിരിക്കുന്നത്. 590 യൂറോ ആയിരുന്നു നേരത്തെ ഉണ്ടായിരുന്ന വില. അതിപ്പോൾ 850 യൂറോ ആയിട്ടാണ് വർധിച്ചത്. ഡിസംബറിൽ 360 യൂറോയ്ക്ക് ആയിരുന്നു കർഷകർ വളം വാങ്ങിയിരുന്നത്. എന്നാൽ കഴിഞ്ഞ ആഴ്ച ഇത് 430 യൂറോയിലേക്ക് ഉയർന്നു.
Discussion about this post

