ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ നഴ്സിനെ പീഡിപ്പിച്ച ഡോക്ടർക്ക് തടവ്. ഡോറഡോയിൽ സ്വദേശിയായ ലൂയി കിലയാണ് നഴ്സിനെ പീഡിപ്പിച്ചത്. എട്ട് വർഷത്തെ തടവ് ശിക്ഷയാണ് ഇയാൾക്ക് വിധിച്ചത്.
2024 മാർച്ച് രണ്ടിന് ആയിരുന്നു സംഭവം. ലിമെറിക്കിലെ അപ്പാർട്ട്മെന്റിൽ വച്ചായിരുന്നു നഴ്സിനെ ഇയാൾ പീഡിപ്പിച്ചത്. അപ്പാർട്ട്മെന്റിലെ സോഫയിൽ കിടക്കുകയായിരുന്നു യുവതി. ഈ സമയം അവിടെയെത്തിയ കില യുവതിയെ പീഡിപ്പിക്കുകയായിരുന്നു.
Discussion about this post

