ഡബ്ലിൻ: പ്രോസ്റ്റേറ്റ് ക്യാൻസർ ബാധിച്ചുവെന്ന വെളിപ്പെടുത്തലുമായി ഗായകനും പരിസ്ഥിതി പ്രവർത്തകനുമായ ഫിയർഗൽ ഷാർക്കി . ശരിയായി ചികിത്സ തേടിയതിനാൽ ഇപ്പോൾ രോഗമുക്തനായി. 50 വയസ്സ് കഴിഞ്ഞാൽ എല്ലാ പുരുഷന്മാരും ഇടിയ്ക്കിടെ പരിശോധനകൾ നടത്തണം എന്നും അദ്ദേഹം പറഞ്ഞു.
തൊണ്ടയിൽ ചില പ്രശ്നങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയതായിരുന്നു ഞാൻ. തുടർന്ന് ഡോക്ടറുടെ നിർദ്ദേശ പ്രകാരം വിവിധ പരിശോധനകൾ നടത്തി. അപ്പോഴാണ് പ്രേസ്റ്റേറ്റ് ക്യാൻസർ സ്ഥിരീകരിച്ചത്. തുടർന്ന് ചികിത്സിച്ചു.
എട്ടിൽ ഒരാൾക്ക് എന്ന നിലയിൽ പ്രോസ്റ്റേറ്റ് ക്യാൻസർ ഇന്ന് സ്ഥിരീകരിക്കുന്നുണ്ട്. അതിനാൽ എല്ലാവരും അടിയ്ക്കടി പരിശോധനകൾ നടത്തേണ്ടത് അത്യാവശ്യം ആണെന്നും അദ്ദേഹം ഡെയ്ലി എക്സ്പ്രസിനോട് പറഞ്ഞു.

