ഡബ്ലിൻ: ന്യൂയോർക്കിൽ ഐറിഷ് യുവതിയെ ബോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിയമനടപടിയുമായി കുടുംബം. ന്യൂയോർക്ക് സ്വദേശിയിൽ നിന്നും നഷ്ടപരിഹാരം തേടി കോടതിയിൽ കേസ് ഫയൽ ചെയ്തു. കാർലോയിൽ നിന്നുള്ള 33 കാരിയായ മാർത്ത നോളൻ ഒ സ്ലാറ്റാറയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് അഞ്ചിനായിരുന്നു സംഭവം.
ഗാർഡൻ സിറ്റിയിൽ താമസിക്കുന്ന ക്രിസ്റ്റഫർ ഡർനനെതിരെയാണ് കുടുംബം നിയമ നടപടി സ്വീകരിച്ചിരിക്കുന്നത്. ഡർനനാണ് നോളന്റെ മരണത്തിന് കാരണം ആയതെന്നും അതിനാൽ നഷ്ടപരിഹാരമായി 50 മില്യൺ യൂറോ നൽകണമെന്നും ഹർജിയിൽ പറയുന്നു.
5 ന് പുലർച്ചെ മൗണ്ടൗക്ക് യാച്ച് ക്ലബ്ബിലെ ബോട്ടിൽ ആയിരുന്നു നോളനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ന്യൂയോർക്കിൽ ഫാഷൻ ഡിസൈനറായി ജോലി ചെയ്തുവരികയായിരുന്നു.

