ഡബ്ലിൻ: അയർലൻഡിൽ സംഗീത പരിപാടി നടക്കാനിരുന്ന വേദിയ്ക്ക് സമീപം സ്ഫോടക വസ്തു കണ്ടെത്തി. ഇതേ തുടർന്ന് ആർമിയും പോലീസും സ്ഥലത്തെത്തി. ചൊവ്വാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കിൽമെയിൻഹാമിലെ ബോ ലെയ്നിലായിരുന്നു സ്ഫോടക വസ്തുക്കൾ. ഡെഫ്റ്റോൺസിന്റെ കച്ചേരി നടക്കുന്ന വേദിയ്ക്ക് സമീപം ആയിരുന്നു സ്ഫോടക വസ്തു കണ്ടെത്തിയത്. ഇത് ആർമി ബോംബ് സ്ക്വാഡ് നിർവ്വീര്യമാക്കിയിട്ടുണ്ട്.
Discussion about this post

