വെക്സ്ഫോർഡ്: വെക്സ്ഫോർഡിലെ എസ്റ്റേറ്റിലെ താമസക്കാർക്ക് കുടിയൊഴിപ്പിക്കൽ നോട്ടീസ് നൽകിയ സംഭവത്തിൽ ശക്തമായ ഇടപെടലുമായി ഭവനവകുപ്പ്. സംഭവത്തിൽ അന്വേഷണം നടത്താൻ റെസിഡൻഷ്യൽ ടെനൻസീസ് ബോർഡിന് (ആർടിബി) നിർദ്ദേശം നൽകി. കഴിഞ്ഞ ആഴ്ചയാണ് വീട് ഒഴിഞ്ഞ് നൽകണമെന്ന് ചൂണ്ടിക്കാട്ടി വാകടക്കാർക്ക് നോട്ടീസ് നൽകിയത്.
36 കുടുംബങ്ങൾക്കാണ് നോട്ടീസ്. ഓഗസ്റ്റിനുള്ളിൽ വീടുകൾ ഒഴിഞ്ഞുതരണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് ആർടിബിയ്ക്ക് ഭവന വകുപ്പ് നൽകിയിരിക്കുന്ന നിർദ്ദേശം.
Discussion about this post

