ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിലൂടെ കഞ്ചാവുമായി യാത്ര ചെയ്ത പ്രതിയ്ക്ക് ജയിൽ ശിക്ഷ. 23 കാരനും യുകെ പൗരനുമായ ഡാനിയൽ മൺഡേയ്ക്കാണ് കോടതി ശിക്ഷ വിധിച്ചത്. നാല് ലക്ഷം യൂറോ വിലവരുന്ന കഞ്ചാവുമായിട്ടായിരുന്നു ഇയാൾ ഡബ്ലിൻ വിമാനത്താവളത്തിൽ എത്തിയത്.
ഈ വർഷം ഏപ്രിൽ 24 ന് ആയിരുന്നു സംഭവം. വിമാനത്താവളത്തിൽ എത്തിയ ഡാനിയലിന്റെ പെരുമാറ്റത്തിൽ ഉദ്യോഗസ്ഥർക്ക് സംശയം തോന്നുകയായിരുന്നു. ഇതേ തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. പിന്നാലെ നിയമ നടപടി സ്വീകരിക്കുകയായിരുന്നു. സംഭവത്തിൽ നാലര വർഷമാണ് പ്രതിയ്ക്ക് ശിക്ഷ വിധിച്ചത്. ഡബ്ലിൻ സർക്യൂട്ട് ക്രിമിനൽ കോടതിയുടേതാണ് ശിക്ഷാവിധി.
Discussion about this post

