ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ നിന്നും ഇലക്ട്രോണിക് ഇരുചക്രവാഹനങ്ങളും സ്ക്രാംബ്ലർ മോട്ടോർബൈക്കുകളും പിടികൂടി പോലീസ്. ഇന്നലെ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്. 55,000 യൂറോ വിലവരുന്ന ലഹരി വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്.
21 സ്ഥലങ്ങളിൽ ആയിരുന്നു പരിശോധന. ഇവിടങ്ങളിൽ നിന്നായി 18 ഇ- സ്കൂട്ടറുകൾ, ഇ- ബൈക്ക്, 5 മിനി സ്ക്രാംബ്ലർ മോട്ടോർബൈക്കുകൾ എന്നിവയാണ് പിടിച്ചെടുത്തത്. ഇവയ്ക്കെല്ലാം പുറമേ 10,740 യൂറോ പണവും പിടിച്ചെടുത്തു.
Discussion about this post

