ഡബ്ലിൻ: ഡബ്ലിൻ നഗരത്തിലെ പ്രമുഖ ഓഫീസ് കെട്ടിടത്തിന്റെ ഉയരം ഇനിയും വർധിക്കും. കെട്ടിടം നവീകരിക്കുന്നതിനുള്ള അനുമതി കമ്പനിയ്ക്ക് ലഭിച്ചു. നോർത്ത് വാൾ ക്വായിലെ സിറ്റിഗ്രൂപ്പിന്റെ കെട്ടിടമാണ് നവീകരിക്കുന്നത്. ഇതിനായി സമർപ്പിച്ച അപേക്ഷയ്ക്ക് ഡബ്ലിൻ സിറ്റി കൗൺസിൽ അനുമതി നൽകുകയായിരുന്നു.
ദി ദോണി റോണനിന്റെ പിന്തുണയോടെയുള്ള എൻഡബ്ല്യുക്യൂ ഡേവ്കോ ലിമിറ്റഡാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. നിലവിൽ സിറ്റിഗ്രൂപ്പിന്റെ കെട്ടിടത്തിന് ആറ് നിലകളാണുള്ളത്. ഇത് 12 ആക്കി ഉയർത്താനാണ് തീരുമാനം. നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിച്ച് നീക്കും.
Discussion about this post

