ഗാൽവെ: കൗണ്ടി ഗാൽവെയിലെ ബല്ലിനാസ്ലോയിൽ ലഹരി വേട്ട. സംഭവത്തിൽ 20 കാരനെ ഗാൽവെ ഡിവിഷണൽ ഡ്രഗ്സ് യൂണിറ്റിലെ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. കില്ലിമോറിൽ ഇന്നലെയായിരുന്നു സംഭവം. യുവാവിനെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
ഓപ്പറേഷൻ ടാരയുടെ ഭാഗമായി കില്ലിമോറിൽ നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കൾ പിടിച്ചെടുത്തത്. മേഖലയിൽ അനധികൃത ലഹരി വിൽപ്പന നടക്കുന്നതായി ഗാർഡയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇവിടുത്തെ താമസസ്ഥലത്ത് പരിശോധന നടത്തുകയായിരുന്നു. 1,61,000 യൂറോയുടെ കൊക്കെയ്ൻ ആണ് പരിശോധനയിൽ പിടിച്ചെടുത്തത്.
Discussion about this post

