ഡബ്ലിൻ: അയർലൻഡിലെ ജയിലുകളിലേക്ക് മയക്കുമരുന്നും ആയുധങ്ങളും കടത്താൻ പുത്തൻ രീതി. ഡ്രോണുകൾ ഉൾപ്പെടെ ഉപയോഗിച്ചാണ് ജയിലിലെ അന്തേവാസികൾക്ക് സഹായികൾ വസ്തുക്കൾ കൈമാറ്റം ചെയ്യുന്നത് എന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം ആറാം മാസം മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ ഇത്തരം സംഭവങ്ങൾ 500 മടങ്ങ് വർധിച്ചിട്ടുണ്ട്.
മയക്കുമരുന്ന്, ഫോണുകൾ, ആയുധങ്ങൾ എന്നിവയാണ് ഡ്രോൺ ഉപയോഗിച്ച് പ്രധാനമായും ജയിലിനുള്ളിൽ എത്തിക്കാറ്. 2024 തുടക്കം മുതൽ ഇതുവരെ ജയിലിനുള്ളിലേക്ക് കടത്താൻ ശ്രമിച്ച 2011 ലഹരിപ്പൊതികൾ പിടിച്ചെടുത്തു. 2,671 മൊബൈൽ ഫോണുകളും 624 ആയുധങ്ങളും പിടിച്ചെടുത്തു. ജയിലുകളിൽ ഇത്തരം സംഭവങ്ങൾ തടയാൻ 5 മില്യൺ യൂറോ ചിലവിട്ട് സുരക്ഷാ വേലികൾ സ്ഥാപിച്ചിരുന്നു. എന്നിട്ടാണ് ജയിലിനുള്ളിലേക്കുള്ള ഡ്രോണുകൾ എത്തുന്നത് എന്നത് ഏറെ ആശങ്കയുണ്ടാക്കുന്നതാണ്.

