ഡൗൺ : കൗണ്ടി ഡൗണിൽ രണ്ട് പേരെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിയ്ക്കായി ഊർജ്ജിത അന്വേഷണം തുടർന്ന് പോലീസ്. പ്രതിയുടെ പുതിയ ചിത്രം പുറത്തുവിട്ടു. ക്രിസ്തുമസ് ദിനത്തിൽ വൈകീട്ട് ചിപ്പെൻഡേൽ അവന്യൂവിൽ വച്ചായിരുന്നു 50 കാരിയ്ക്കും 20 കാരനും കുത്തേറ്റത്.
54 കാരനായ ജെനാഥൻ ബേക്കറാണ് പ്രതിയെന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്. ബങ്കോറിലെ കോനിസ്റ്റൺ റോഡ് മേഖലയിലെ ക്യാമറയിൽ പതിഞ്ഞ ജൊനാഥന്റെ ചിത്രമാണ് പോലീസ് പുറത്തുവിട്ടിരിക്കുന്നത്. എത്രയും വേഗം പോലീസിൽ കീഴടങ്ങണമെന്നും ജെനാഥനോട് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post

