ഡോണഗൽ: കൗണ്ടി ഡൊണഗലിൽ മുങ്ങിമരിച്ച വിദ്യാർത്ഥികളുടെ മൃതദേഹം സംസ്കരിച്ചു. ബുക്രാനയിലാണ് ഇരുവർക്കും അന്ത്യവിശ്രമം ഒരുക്കിയത്. അടുത്ത ദിവസങ്ങളിൽ പള്ളിയിൽ ഇവർക്കായി പ്രത്യേക പ്രാർത്ഥന ഉണ്ടാകും. ഇമ്മാനുവൽ ഫാമിലോള (16), മാറ്റ് സിബാണ്ട (18) എന്നിവരാണ് മരിച്ചത്. ഇതിൽ ഇമ്മാനുവൽ നൈജീരിയൻ സ്വദേശിയും, മാറ്റ് സിംബാബ്വെ സ്വദേശിയുമാണ്.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ഇരുവരും മരിച്ചത്. ലഫ് സ്വില്ലിയിൽ ആയിരുന്നു സംഭവം. ഫുട്ബോൾ കളിക്കുന്നതിനിടെ ബോൾ കടലിൽ വീഴുകയായിരുന്നു. ഇത് എടുക്കാൻ ശ്രമിക്കുന്നതിനിടെ ഇരുവരും കടലിൽ മുങ്ങിത്താഴുകയായിരുന്നു.
Discussion about this post

