സ്ലൈഗോ: സ്ലൈഗോയിൽ നായയുടെ ആക്രമണത്തിൽ സ്ത്രീയ്ക്ക് പരിക്ക്. ഇതേ തുടർന്ന് ഇവർ ആശുപത്രിയിൽ ചികിത്സ തേടി. കഴിഞ്ഞ വെള്ളിയാഴ്ച ആയിരുന്നു സംഭവം.
സെന്റ് ജോസഫ് ടെറസിൽവച്ചാണ് ആക്രമണം ഉണ്ടായത്. വൈകീട്ട് നാലരയോടെയായിരുന്നു ആക്രമണം ഉണ്ടായത് എന്നാണ് സ്ത്രീയുടെ മൊഴി. നിലവിൽ സ്ലൈഗോ യൂണിവേഴ്സിറ്റി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സ്ത്രീയുടെ പരിക്കുമായി ബന്ധപ്പെട്ട വിവരങ്ങൾ വ്യക്തമല്ല.
Discussion about this post

