ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ തീപിടിത്തത്തെ തുടർന്ന് നശിച്ച ഫാമിൻ മ്യൂസിയം വിനോദസഞ്ചാരികൾക്കായി തുറന്നുനൽകി. കേടുപാടുകൾ പരിഹരിച്ചതിന് പിന്നാലെയാണ് മ്യൂസിയം തുറന്ന് നൽകിയത്. മൂന്ന് ആഴ്ച മുൻപാണ് ഫാമിൻ വില്ലേജിൽ ഉണ്ടായ തീപിടിത്തത്തിൽ മ്യൂസിയത്തിന് കേടുപാടുകൾ ഉണ്ടായത്.
ഇനിഷോവെൻ ഹെരിറ്റേജ് കോംപ്ലക്സിലാണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്. സ്വകാര്യവ്യക്തിയാണ് ഈ വിനോദസഞ്ചാര കേന്ദ്രത്തിന്റെ ഉടമകൾ. അയർലന്റിലെ ക്ഷാമകാലം ഓർമ്മിക്കുന്ന കെട്ടിടങ്ങളുടെ മാതൃകയാൽ നിറഞ്ഞ സ്ഥലമാണ് ഇവിടം.
Discussion about this post