ഡബ്ലിൻ: അഞ്ച് ആരോഗ്യപ്രശ്നങ്ങൾ ഉള്ള ഐറിഷ് ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കും. ഇത് സംബന്ധിച്ച് ഡ്രൈവർമാർക്ക് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. റോഡ് സുരക്ഷാ നടപടിയുടെ ഭാഗമായിട്ടാണ് അധികൃതരുടെ നീക്കം.
അപസ്മാരം, ഹൃദ്രോഗം, കാഴ്ചാ വൈകല്യം,ഹൈപ്പോഗ്ലൈസീമിയയോടുകൂടിയ പ്രമേഹം,
നാഡീ വൈകല്യങ്ങൾ തുടങ്ങിയ രോഗങ്ങൾ ഉള്ളവരുടെ ലൈസൻസ് ആണ് റദ്ദാക്കുക. ദീർഘകാല പരിക്കോ, രോഗമോ അനുഭവിക്കുന്നവർ നാഷണൽ ഡ്രൈവർ ലൈസൻസ് സർവ്വീസസിന്റെ മെഡിക്കൽ ഫോമും പൂരിപ്പിക്കേണ്ടതാണ്.
Discussion about this post

