ഡബ്ലിൻ: ഡബ്ലിനിൽ അധികപരിപാടി പ്രഖ്യാപിച്ച് ഡിജെ കാൽവിൻ ഹാരിസ്. അടുത്ത വർഷം ജൂൺ 28 ന് കൂടി ഡബ്ലിനിൽ അദ്ദേഹത്തിന്റെ പരിപാടി ഉണ്ടായിരിക്കും. ഈ മാസം 21 മുതൽ 28 ലെ ഷോയ്ക്കുള്ള ടിക്കറ്റ് വിൽപ്പന ആരംഭിക്കും. നേരത്തെ ജൂൺ 27, , ഓഗസ്റ്റ് 22 എന്നീ തിയതികളിൽ ആയിരുന്നു ഷോകൾ പ്രഖ്യാപിച്ചിരുന്നത്.
21 ന് രാവിലെ ഒൻപത് മണി മുതൽ ജൂൺ 28 ലെ ഷോയ്ക്ക് വേണ്ടിയുള്ള ടിക്കറ്റ് വിൽപ്പന ആരംഭിക്കും. ആവശ്യക്കാർക്ക് www.ticketmaster.ie വഴി ബുക്കിംഗ് ഫീസ് ഉൾപ്പെടെ നൽകി ടിക്കറ്റുകൾ സ്വന്തമാക്കാം. 79.90 യൂറോയാണ് ടിക്കറ്റ് വില. ആർട്ടിസ്റ്റ് പ്രീസെയിൽ 18 നും എംസിഡി പ്രീ സെയിൽ നവംബർ 20 നും നടക്കും.
Discussion about this post

