ഡബ്ലിൻ: പലസ്തീൻ വിദ്യാർത്ഥികൾക്ക് ഐറിഷ് സർവ്വകലാശാലകളിൽ പഠിക്കാൻ വിസ അനുവദിച്ചു. മൂന്ന് പേർക്കാണ് വിസ അനുവദിച്ചത്. കഴിഞ്ഞ സമ്മറിൽ വിദ്യാർത്ഥികളുടെ വിസ അപേക്ഷ അധികൃതർ നിരസിച്ചിരുന്നു. ഇതിന് പിന്നാലെ ഇവർ അപ്പീൽ നൽകുകയായിരുന്നു.
ഇന്നലെ വൈകീട്ടോടെയാണ് അപ്പീലിൽ തീരുമാനം ആയത്. നാല് വിദ്യാർത്ഥികൾ ആയിരുന്നു അപേക്ഷ നൽകിയിരുന്നത്. എന്നാൽ മൂന്ന് പേരുടെ മാത്രമാണ് അപ്പീലിൽ അനുകൂല തീരുമാനം എടുത്തത്. ഒരാൾക്ക് വിസ നിഷേധിക്കുകയും ചെയ്തു. സ്കോളർഷിപ്പോട് കൂടിയാണ് ഇവർക്ക് പഠനത്തിന് അവസരമുള്ളത്.
Discussion about this post

