ഡബ്ലിൻ: ഡബ്ലിനിൽ നിന്നും കാണാതായ പെൺകുട്ടിയെ കണ്ടെത്താൻ സഹായം അഭ്യർത്ഥിച്ച് ഗാർഡ. കൗമാരക്കാരിയായ സാഷ മാർട്ടിനെ കണ്ടെത്താനാണ് പോലീസ് സഹായം തേടിയിരിക്കുന്നത്. ഡബ്ലിൻ സിറ്റി സെന്ററിൽ ആയിരുന്നു പെൺകുട്ടി അവസാനമായി എത്തിയത്. ലിമെറിക്ക് സ്വദേശിനിയാണ്.
ചൊവ്വാഴ്ചയാണ് പെൺകുട്ടിയെ അവസാനമായി കണ്ടത്. ഉച്ചയ്ക്ക് 3.35 നായിരുന്നു അവസാനമായി കുട്ടി ഇവിടെയെത്തിയത്. ഇവിടെ നിന്നും പെൺകുട്ടി എവിടേയ്ക്ക് പോയി എന്നത് സംബന്ധിച്ച് യാതൊരു വിവരവും ഇല്ല. ഇതോടെ കുടുംബാംഗങ്ങൾ പോലീസിൽ പരാതിപ്പെടുകയായിരുന്നു. 5 അടി 5 ഇഞ്ചാണ് പെൺകുട്ടിയുടെ ഉയരം. ഇടത്തരം ശരീരവും ബ്രൗൺ നിറത്തിലുള്ള കണ്ണുകളുമാണ് കുട്ടിയ്ക്കുണ്ട്
Discussion about this post

