ഡബ്ലിൻ : ഒയിൻ മക്കാർത്തിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 41 കാരൻ കോടതിയിൽ ഹാജരാകാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഡബ്ലിൻ 22-ലെ ക്ലോണ്ടാൽകിൻ, ആഷ്വുഡ് പാർക്ക് സ്വദേശിയായ മക്കാർത്തിയുടെ (27) മൃതദേഹം 2005 നവംബറിൽ വിക്ലോ കൗണ്ടിയിലെ ഹോളിവുഡ്, ബാലീനാജിയിലുള്ള വനപ്രദേശത്താണ് കണ്ടെത്തിയത്.
തലയുടെ പിൻഭാഗത്ത് വെടിയേറ്റതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിച്ചിരുന്നു . മക്കാർത്തിയുടെ മരണത്തിന് ഏകദേശം 21 വർഷത്തിന് ശേഷം, കഴിഞ്ഞ മാർച്ചിൽ, 40-കാരനെ കൊലപാതകവുമായി ബന്ധപ്പെട്ട് ഗാർഡ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ പിന്നീട് കുറ്റാരോപണമൊന്നും കൂടാതെ വിട്ടയച്ചിരുന്നു.
Discussion about this post

