ഡെറി: ഡെറിയിൽ ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. സ്വവർഗാനുരാഗത്തിന്റെ പേരിലാണ് പുരുഷന്മാർക്ക് നേരെ ആക്രമണം ഉണ്ടായത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
ശനിയാഴ്ച രാത്രി. 11.30 ഓട് കൂടിയായിരുന്നു യുവാക്കൾക്ക് നേരെ ആക്രമണം ഉണ്ടായത്. എബ്രിംഗ്ടൺ സ്ക്വയറിൽ നിന്നും പീസ് ബ്രിഡ്ജിലേക്ക് പോകുകയായിരുന്നു ഇരുവരും. ഇതിനിടെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ ഇരുവർക്കും സാരമായി പരിക്കേറ്റു. ഒരാൾക്ക് മുഖത്തും രണ്ടാമന് തലയ്ക്കും ആണ് പരിക്കേറ്റത്.
Discussion about this post

