കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച വിജയാഹ്ലാദ പ്രകടനങ്ങൾക്ക് നിയന്ത്രണം. റാലികൾ അനുവദിക്കില്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറുടെ ഓഫീസ് അറിയിച്ചു. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിന് വേണ്ടിയാണ് നിർദ്ദേശം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിജയാഹ്ലാദ പ്രകടനങ്ങൾക്കിടെ വലിയ അക്രമ സംഭവങ്ങൾ അരങ്ങേറിയിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് നിർദ്ദേശം.
വിവിധ പാർട്ടികളുടെ ഏജന്റുമാർക്ക് വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ എത്താൻ കഴിഞ്ഞില്ലെന്ന പരാതികൾ ഉയർന്നിരുന്നു. ഇതിൽ അന്വേഷണം നടത്തിവരികയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഇതിന് ഉടൻ പരിഹാരം കാണുമെന്നും അറിയിച്ചിട്ടുണ്ട്.
അതേസമയം സംസ്ഥാനത്തെ 293 നിയമസഭാമണ്ഡലങ്ങളിലേക്കുള്ള വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. 191 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. 97 സീറ്റുകളിൽ തൃണമൂൽ കോൺഗ്രസ് മുന്നേറുകയാണ്.

