ചെന്നൈ: തമിഴ്നാട് തിരഞ്ഞെടുപ്പിൽ ടിവികെ മുന്നേറ്റം തുടരുന്നതിനിടെ നടനും പാർട്ടി അദ്ധ്യക്ഷനുമായ വിജയിയെ കാണാൻ എത്തി നടി തൃഷ. ഉച്ചയോടെയാണ് തൃഷ വിജയിയുടെ വസതിയിൽ എത്തിയത്. വിജയിയുടെ വീട്ടിലും ആഘോഷപരിപാടികൾ നടക്കുന്നുണ്ട്.
ഉച്ചയ്ക്ക് ഒന്നരയോടെയാണ് തൃഷ വിജയിയെ കാണാൻ എത്തിയത്. ഇന്ന് തൃഷയുടെ 42ാം ജന്മദിനം കൂടിയാണ്. രാവിലെ തിരുപ്പതിയിൽ ദർശനം നടത്തിയതിന് ശേഷമാണ് തൃഷ വിജയിയെ കാണാൻ എത്തിയിരിക്കുന്നത്. ടിവികെയുടെ കൊടിയുടെ നിറമുള്ള ഷാൾ പുതച്ച് ക്ഷേത്ര ദർശനം നടത്തുന്ന നടിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
അതേസമയം തമിഴ്നാട്ടിൽ വോട്ടെണ്ണൽ അന്തിമഘട്ടത്തിലേക്ക് കടക്കുകയാണ്. നിലവിൽ 102 മണ്ഡലങ്ങളിലാണ് ടിവികെയെക്ക് വ്യക്തമായ മേൽക്കൈ ഉള്ളത്. അഞ്ച് മണ്ഡലങ്ങളിൽ ടിവികെ സ്ഥാനാർത്ഥികൾ വിജയിച്ചു.

