ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഡൽഹിയിലെ ബിജെപി ആസ്ഥാനം സന്ദർശിക്കും. തിരഞ്ഞെടുപ്പ് വിജയത്തിൽ പങ്കുചേരുന്നതിനാണ് അദ്ദേഹം ആസ്ഥാനത്ത് എത്തുന്നത്. വൈകീട്ട് ആറരയോടെ അദ്ദേഹം ആസ്ഥാനത്ത് എത്തുമെന്നാണ് റിപ്പോർട്ടുകൾ. പാർട്ടിപ്രവർത്തകരെ അദ്ദേഹം അഭിസംബോധന ചെയ്യും.
നിലവിൽ അസം, പശ്ചിമ ബംഗാൾ, പുതുച്ചേരി എന്നിവിടങ്ങളിൽ ബിജെപി ജയം ഉറപ്പിച്ചു കഴിഞ്ഞു. പശ്ചിമ ബംഗാളിൽ ചരിത്ര വിജയമാണ് ബിജെപിയെ കാത്തിരിക്കുന്നത് എന്നാണ് വോട്ടെണ്ണലിന്റെ ഒന്നാംഘട്ടം പൂർത്തിയാകുമ്പോൾ വ്യക്തമാകുന്നത്. ഇവിടെ 190 സീറ്റുകളിൽ ബിജെപി മുന്നേറ്റം തുടരുകയാണ്. 99 സീറ്റുകളിലാണ് ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് മുന്നേറുന്നത്. അസമിൽ 98 സീറ്റുകളിൽ ബിജെപി മുന്നേറ്റം തുടരുകയാണ്. പുതുച്ചേരിയിൽ 10 സീറ്റുകളിൽ ബിജെപി മുന്നേറുന്നുണ്ട്. അഞ്ചിടങ്ങളിൽ ബിജെപി സ്ഥാനാർത്ഥികൾ വിജയിച്ചു

