ഗുവാഹട്ടി: അസമിൽ അജയ്യരായി ബിജെപി. തിരഞ്ഞെടുപ്പ് ആരംഭിച്ച് ഈ നിമിഷംവരെ ഒന്നാമതായി മുന്നേറുകയാണ് പാർട്ടി. ഇതിനോടകം തന്നെ ഭരണം ബിജെപി ഉറപ്പിച്ചു. അതേസമയം കനത്ത തിരിച്ചടിയാണ് കോൺഗ്രസിന് അസമിൽ ഉണ്ടായിരിക്കുന്നത്.
126 നിയമസഭാ സീറ്റുകളുള്ള അസമിൽ 64 സീറ്റുകളാണ് ഭരണം നേടാൻ ആവശ്യമായി ഉള്ളത്. നിലവിൽ 99 സീറ്റുകളിൽ ബിജെപി ലീഡ് ചെയ്യുന്നുണ്ട്. ഇതോടെ തന്നെ ബിജെപി ജയം ഉറപ്പിച്ചു കഴിഞ്ഞു. ബിജെപി ക്യാമ്പിൽ വലിയ ആഘോഷപരിപാടികൾക്കും തുടക്കമായിട്ടുണ്ട്. ഇതുവരെ 25 ഇടങ്ങളിൽ മാത്രമാണ് കോൺഗ്രസിന് ലീഡ് ചെയ്യാൻ കഴിഞ്ഞിട്ടുള്ളത്.
Discussion about this post

