ഡബ്ലിൻ: സുരക്ഷ ഉറപ്പാക്കുന്ന പ്രവർത്തനങ്ങളിൽ അയർലൻഡിലെ പ്രെസ്ബിറ്റീരിയൻ ചർച്ച് വീഴ്ച വരുത്തിയ സംഭവത്തിൽ അന്വേഷണം. ചർച്ചിന്റെ സമ്മതത്തോടെ ക്രിമിനൽ അന്വേഷണമാണ് വടക്കൻ അയർലൻഡ് പോലീസ് ആരംഭിച്ചിരിക്കുന്നത്. സുരക്ഷ ഉറപ്പാക്കുന്നതിൽ വീഴ്ച വരുത്തിയ സംഭവത്തിൽ ചർച്ച് തലവന്റെ രാജിയ്ക്ക് പിന്നാലെയാണ് അന്വേഷണം.
കുറ്റവാളികളെ സമൂഹത്തിന് മുൻപിൽ കൊണ്ടു വന്ന് നീതി ഉറപ്പാക്കുകയാണ് തന്റെയും അന്വേഷണ സംഘത്തിന്റെയും ലക്ഷ്യം എന്ന് പിഎസ്എൻഐ അസിസ്റ്റന്റ് ചീഫ് കോൺസ്റ്റബിൾ ഡേവി ബെക്ക് പറഞ്ഞു. സുരക്ഷ ഉറപ്പാക്കാൻ ഉത്തരവാദികളായവർ ക്രിമിനൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും ബെക്ക് കൂട്ടിച്ചേർത്തു.
Discussion about this post

