ബെൽഫാസ്റ്റ്: ബെൽഫാസ്റ്റ് സിറ്റി ഹാളിൽ പലസ്തീൻ പതാക ഉയർത്തി. ഇന്നലെ വൈകീട്ട് ചേർന്ന കൗൺസിൽ യോഗത്തിൽ നടന്ന വോട്ടെടുപ്പിന് പിന്നാലെയാണ് പതാക ഉയർത്തിയത്. അതേസമയം ഇത് രണ്ടാമത്തെ തവണയാണ് വിഷയത്തിൽ വോട്ടെടുപ്പ് നടക്കുന്നത്.
സിറ്റി ഹാളിൽ പതാക സ്ഥാപിക്കുന്നത് സംബന്ധിച്ച് സിൻ ഫെയിനാണ് പ്രമേയം കൊണ്ടുവന്നത്. ഇത് 32 വോട്ടുകൾക്ക് പാസാകുകയായിരുന്നു. അതേസമയം 28 പേർ ഇത് എതിർത്തു. ഇക്കഴിഞ്ഞ ജനുവരിയില്‍ ആൻ അലയൻസ് പാർട്ടിയും സമാന പ്രമേയം അവതരിപ്പിച്ചിരുന്നു. എന്നാൽ 11 നെതിരെ 49 വോട്ടുകൾക്ക് ഇത് പരാജയപ്പെടുകയായിരുന്നു.
Discussion about this post

