ഡബ്ലിൻ: വുഡ് ക്വായിലെ ഡബ്ലിൻ സിറ്റി കൗൺസിൽ ആസ്ഥാനം ഉപേക്ഷിക്കാനുള്ള നീക്കത്തിൽ ആശങ്ക. ഇതേ തുടർന്ന് പദ്ധതിയുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ കൗൺസിലർമാർ ആവശ്യപ്പെട്ടു. വുഡ് ക്വായിലെ ആസ്ഥാനം സോഷ്യൽ ഹൗസിംഗിനായി പ്രയോജനപ്പെടുത്താനാണ് തീരുമാനം.
കൗൺസിലിന്റെ തീരുമാനത്തിൽ ഇതിനോടകം തന്നെ ശക്തമായ വിമർശനം ഉയർന്നിട്ടുണ്ട്. തീരുമാനം ബുദ്ധിശൂന്യം ആണെന്നാണ് ഉയരുന്ന വിമർശനം. കാലാവസ്ഥയുമായി ബന്ധപ്പെട്ട ലക്ഷ്യം കെെവരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഓഫീസ് മാറ്റാനുള്ള തീരുമാനം.
Discussion about this post

