ഡബ്ലിൻ: ഐറിഷ് ജനതയ്ക്കിടയിൽ സ്വാധീനം ഉയർത്തി ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർത്ഥി കാതറിൻ കനോലി. ഐറിഷ് ടൈംസ്/ഐപിഒഎസ് ബി&എ അഭിപ്രായ വോട്ടെടുപ്പിലും കനോലിയ്ക്കാണ് മുൻതൂക്കം. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഒരാഴ്ച ബാക്കി നിൽക്കേ ഇതുവരെ പുറത്തുവന്ന എല്ലാ അഭിപ്രായ വോട്ടെടുപ്പുകളും കനോലിയ്ക്ക് അനുകൂലമാണ്.
38 ശതമാനം ആളുകൾ കാതറിൻ കനോലിയ്ക്ക് വോട്ട് ചെയ്യുമെന്നാണ് വ്യക്തമാക്കുന്നത്. എതിർ സ്ഥാനാർത്ഥിയും ഫിയന്ന ഫെയിൽ നേതാവുമായ ഹെതർ ഹംഫ്രീസിന്റേതുമായി താരതമ്യം ചെയ്യുമ്പോൾ ഇരട്ടി വോട്ടുകൾ കാതറിന് ലഭിക്കുമെന്ന് വിലയിരുത്തുന്നത്. സർവ്വേയിൽ 20 ശതമാനം പേർ മാത്രമാണ് ഹെതറിനെ പിന്തുണയ്ക്കുന്നത്. അഞ്ച് ശതമാനം പേർ ജിം ഗാവിനെയും പിന്തുണയ്ക്കുന്നു.
Discussion about this post

