ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ വംശീയ വിദ്വേഷ കുറ്റകൃത്യങ്ങളുടെ എണ്ണം വർധിക്കുന്നു. കഴിഞ്ഞ വർഷം ഇത്തരം സംഭവങ്ങളുടെ എണ്ണം മൂന്നാമത്തെ ഉയർന്ന നിരക്കിൽ എത്തിയെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. അതേസമയം കുറ്റകൃത്യങ്ങളുടെ എണ്ണം വർധിക്കുന്നത് പ്രവാസി സമൂഹത്തെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
2024 ഒക്ടോബർ 1 മുതൽ 2025 സെപ്റ്റംബർ 30 വരെയുള്ള കാലയളവിൽ വംശീയ, ലൈംഗിക കുറ്റകൃത്യങ്ങളുടെയും ട്രാൻസ്ജെൻഡറുകളുടെ വ്യക്തിത്വത്തെ ഹനിക്കുന്ന സംഭവങ്ങളുടെയും എണ്ണം ഉയർന്നിട്ടുണ്ട്. എന്നാൽ ഇതിൽ മുൻപിൽ വംശീയ വിദ്വേഷം സംബന്ധിച്ച കുറ്റകൃത്യങ്ങൾ ആണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 12 മാസത്തിനിടെ വടക്കൻ അയർലൻഡ് സാക്ഷിയായ ഏറ്റവും വലിയ വംശീയ അക്രമ സംഭവങ്ങൾ ആയിരുന്നു ബാലിമെനയിലേത്.

